നീതി ലഭിക്കാൻ വേണ്ടി പോരാടുന്ന ശ്രീജിത്തിനെ കുറിച്ച് അറിയേണ്ടത് | Oneindia Malayalam

2018-01-15 3

സഹോദരന്റെ മരണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു പടിക്കൽ നിരാഹാരമിരിക്കുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഒരുകാലത്ത് തിരുവനന്തപുരത്തിന്റെ അഭിമാനമായിരുന്നു.2005-07 കാലഘട്ടത്തിൽ കേരളത്തിലെ സൗന്ദര്യ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു.തിരുവനന്തപുരം ജില്ല ബോഡി ബിൽഡിംഗ് അസോസിയേഷനും സംസ്ഥാന ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനും സംഘടിപ്പിച്ചിരുന്ന മത്സരങ്ങളിലെ വിജയിയായിരുന്നു ശ്രീജിത്ത്. നിരവധി സ്റ്റേജുകളിൽ നിന്ന് സമ്മാനങ്ങൾ വാരിക്കൂട്ടിയ ശ്രീജിത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ആരോഗ്യ സ്ഥിതി ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിലും ജില്ലയിലും നടന്ന വിവിധ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ശ്രീജിത്ത്. 2005 - 07 കാലത്ത് 65 കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ അഭിമാനമായിരുന്നു ശ്രീജിത്ത്.ശ്രീജിത്തിന് അനിയൻ എന്നധിലുപരി ഒരു സുഹൃത്ത് കൂടെയായിരുന്നു ശ്രീജീവ് . ശ്രീജിത്തിനോടൊപ്പം മത്സരങ്ങളിൽ സഹായിയായി ശ്രീജീവും പോകുമായിരുന്നു. കൂടാതെ ഇരു വരും തമ്മിൽ ചെറുപ്പം മുതലെ നല്ല അടുപ്പത്തിലായിരുന്നെന്നു അമ്മയും പറയുന്നുണ്ട്.
sreejith was an ex body builder in thiruvanathapuram

Videos similaires